Posts

Showing posts from January, 2019

താരൻ

താരൻ ------------------------------------ 1. വേപ്പില ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ തല കഴുകുക 2. ഒരു പിടി ഉലുവ അരച്ചു തലയിൽ തേച്ചതിനു ഒരു മണിക്ക്  ശേഷം തല കഴുകുക 3. ചെറിയ ഉള്ളിയുടെ നീര്‌ ഇടിച്ചു പിഴിഞ്ഞത്‌ തലയിൽ തേച്ചുപിടിച്ചിട്ടു കുറച്ചു കഴിഞ്ഞശേഷം കഴുകി കളയുക 4. ആഴ്ചയിൽ ഒരിക്കൽ ചെമ്പരത്തി താളി തലയിൽ തേക്കുക 5. കറ്റാർവാഴയുടെ നീര്‌ തലയിൽ തേച്ചു കുളിക്കുക

കണ്ണിലെ ചൊറിച്ചിൽ മാറാൻ

കണ്ണിലെ ചൊറിച്ചിൽ മാറാൻ --------------------------------------- 1. കുക്കുമ്പർ മുറിച്ച കണ്ണിന്റെ മുകളിൽ വെക്കുക 2. പനിനീർകൊണ്ട് കണ്ണുകൾ കഴുകുക 3. പഞ്ഞി തണുത്ത പാലിൽ മുക്കി കണ്ണിന്റെ മുകളിൽ വെക്കുക 4. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചു തണുപ്പിച്ച ശേഷം കണ്ണിന്റെ മുകളിൽ വെക്കുക

അരിമ്പാറ

അരിമ്പാറ ------------------------------------- 1. ചുവന്നുള്ളിയോ വെളുത്തുള്ളിയോ അരച്ചു അരിമ്പാറയുടെ മേൽ പുരട്ടുക 2. ഉരുളക്കിഴങ്ങ് മുറിച്ചു അരിമ്പാറയുടെ മുകളിൽ കെട്ടിവെക്കുക 3. കിഴുക്കാനെല്ലി പാലിൽ അരച്ചു പുരട്ടുക 4. കർപ്പൂര എണ്ണ അരിമ്പാറയുടെ മേലെ പുരട്ടുക

ബ്ലഡ് പ്രഷർ

ബ്ലഡ് പ്രഷർ ------------------------------------- 1. പാല് ചൂടാക്കി വെളുത്തുള്ളി ചതച്ചത് ചേർത്തു തണുത്തശേഷം തേൻ ചേർത്ത് കുടിക്കുക 2. കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം തുടർച്ചായി കുടിക്കുക 3. ബീറ്റ്റൂട്ട് ജൂസ് ആഹാരത്തിന് ശേഷം കുടിക്കുക 4. ഇഞ്ചിചായ കുടിക്കുക 5. മുരിങ്ങയില നീര് 15ml ദിവസവും കുടിക്കുക

സൈനസൈറ്റിസ്

സൈനസൈറ്റിസ് -------------------------------------- 1. വെളുത്തുള്ളി ചതച്ചിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുക 2. 3 അല്ലി വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂൺ തേൻ ചേർത്തു കഴിക്കുക 3. ഒരു കപ്പ് തക്കാളി ജൂസ് തിളപ്പിക്കുക അതിൽ 2 അല്ലി വെളുത്തുള്ളിയും 2 ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്തു ചെറുചൂടോടെ കഴിക്കുക

ചുമ മാറാൻ

ചുമ മാറാൻ ------------------------------------- 1. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ അൽപം ഇഞ്ചിയും കുരുമുളകുപൊടിയും ചേർക്കുക എന്നിട്ട് അരിച്ചു 2 നേരം കുടിക്കുക 2. ചെറുനാരങ്ങ ചായയിൽ ഇഞ്ചിനീർ ചേർത്തു കുടിക്കുക 3. ചെറുനാരങ്ങ നീരിൽ തേൻ ചേർത്ത് കുടിക്കുക 4. ഇഞ്ചി ചേർത്ത ചായ കുടിക്കുക 5. ഇഞ്ചിയും ഉപ്പും ചേർത്ത് ചവക്കുക 6. ചൂടുപാലിൽ മഞ്ഞൾ ചേർത്തു കുടിക്കുക 7. 5 അല്ലി വെളുത്തുള്ളി ചതച്ചു നെയ് ചേർത്തു ഭക്ഷണത്തോടൊപ്പം കഴിക്കുക

മലബന്ധം

മലബന്ധം -------------------------------------- 1. ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിക്കുക 2. തൈരിൽ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും അര ടീസ്പൂൺ പൊടിച്ച കുരുമുളകും ചേർത്തു കഴിക്കുക 3. ആപ്പിൾ തൊലികളഞ്ഞത് വേവിച്ചുടച്ചു വെളിച്ചെണ്ണയോ ഒലിവ് ഓയിൽ ചേർത്തു വെറും വയറ്റിൽ കഴിക്കുക 4. തണുത്ത മോരിലോ സംഭാരത്തിലോ അല്പം കായം ചേർത്തു കുടിക്കുക 5. ഇളം ചൂടുവെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ചത് ചേർത്തു കുടിക്കുക

വയറെരിച്ചിൽ

വയറെരിച്ചിൽ ------------------------------------- 1 ഇഞ്ചി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക 2. 1 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ 2 സ്പൂൺ ആപ്പിൾ സിഡർ വിനെഗർ ചേർത്തു കുടിക്കുക 3. കറ്റാർവാഴ ജ്യൂസ് ആഹാരത്തിനുമുമ്പ് കുടിക്കുക 4. ഇഞ്ചി നീരിൽ തേൻ ചേർത്ത് കഴിക്കുക 5. ഭക്ഷണത്തോടൊപ്പം പഴം കഴിക്കുന്നത് ശീലമാക്കുക

മൂത്രാശയകല്ല്

മൂത്രാശയകല്ല് -------------------------------------- 1. വാഴപ്പിണ്ടി ജ്യൂസ് ഒപ്പം കറുവപ്പട്ട പൊടിച്ചതും ചേർത്തു കുടിക്കുക 2. 1 സ്പൂൺ തുളസിയില നീരിൽ  1 സ്പൂൺ തേൻ ചേർത്തു കഴിക്കുക 3. ആപ്പിൾ മുന്തിരി തണ്ണിമത്തൻ ജ്യൂസ് തുടങ്ങിയവ കുടിക്കുക 4. ശതാവരി കിഴങ്ങു പാലിൽ അരച്ചു കുടിക്കുക

പൈൽസ്

പൈൽസ --------------------------------------- 1. അര ടീസ്പൂൺ വറുത്ത ജീരകവും വറുക്കാത്ത ജീരകവും പൊടിച്ചത് അര ഗ്ലാസ് വെള്ളത്തിൽ ചേർത്തു കുടിക്കുക 2. ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിവ ജൂസ്ആക്കി കുടിക്കുക 3. പഴുത്ത പഴം ഉടച്ച് പാലിൽ ചേർത്തു തിളപ്പിച്ചു ദിവസവും 3 നേരം കുടിക്കുക 4. പാവക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞു നീര് പുരട്ടുക 5. ഇഞ്ചി നീര്‌ പുതിനയില നീര്‌ തേൻ മുസമ്പി ജ്യൂസ് എന്നിവ ജ്യൂസ് ആക്കി  കുടിക്കുക

ആസ്ത്മ

ആസ്ത്മ ------------------------------------ 1. തുളസിയില നീര്‌ ദിവസവും കുടിക്കുക 2. പുതിനയില ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ടു ആവി പിടിക്കുക 3. ആട്ടുംപാലിൽ ആടലോടകയില നീര്‌ ചേർത്ത് രാവിലെ സേവിക്കുക 4. കുരുമുളകും കൽക്കണ്ടവും തേനിൽ ചേർത്ത് കഴിക്കുക 5. കുമ്പളങ്ങയുടെ നീരിൽ മുരിങ്ങയില അരച്ചു ചേർത്തു കഴിക്കുക 6. ശർക്കര കടുകെണ്ണയിൽ ചേർത്തു ചവച്ചിറക്കുക

വായ്പുണ്ണ്

വായ്പുണ്ണ് ------------------------------------- 1. ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട് വായിൽ കൊള്ളുക 2. കാറ്റർവാഴയുടെ നീര്‌ 2 നേരം സേവിക്കുക 3. തുളസിയില വായിലിട്ടു ചവക്കുക 4. ഉലുവയില ഇട്ട് തിളപ്പിച്ച വെള്ളം വായിൽ കൊള്ളുക 5. വാഴപ്പഴം തൈരുമായി ചേർത്തു രാവിലെ വെറും വയറ്റിൽ കഴിക്കുക

വിളർച്ച(രക്തക്കുറവ്)

വിളർച്ച(രക്തക്കുറവ്) ------------------------------------- 1. ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസിൽ 1 ടീസ്പൂൺ എള്ള്പൊടി ചേർത്തു കുടിക്കുക 2. തൊലി കറുത്ത നേന്ത്രപ്പഴം കഴിക്കുക 3. ശർക്കര കരിപ്പെട്ടി എന്നിവ കഴിക്കുക 4.  ഈന്തപ്പഴം ഡ്രൈ ഫ്രൂട്സ് ദിവസവും കഴിക്കുക 5. കൂവപൊടി ചേർത്ത്  കുറുക്കുണ്ടാക്കി കഴിക്കുക

യൂറിനറി ഇൻഫെക്ഷൻ

യൂറിനറി ഇൻഫെക്ഷൻ -------------------------------------- 1. ധാരാളം വെള്ളം കുടിക്കുക 2. കറ്റാർവാഴ ജ്യൂസ് 2 നേരം കുടിക്കുക 3. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുക 4. ഇഞ്ചി വെള്ളത്തിൽ ചേർത്തു തിളപ്പിച്ചു കുടിക്കുകയോ ജിഞ്ചർ ടീ കുടിക്കുകയോ ചെയ്യുക 5. 2 ടീസ്പൂൺ തേനിൽ 1 ടീസ്പൂൺ ആപ്പിൾ സിഡർ വിനേഗർ കലർത്തി കുടിക്കുക

മഞ്ഞപിത്തം

മഞ്ഞപിത്തം 1. ഇളനീരിൽ മാവിന്റെ തളിരില അരച്ചു ചേർത്ത് കുടിക്കുക 2. കരിമ്പും നെല്ലിക്ക നീരും സമാസമം ചേർത്ത് കഴിക്കുക 3. ധാരാളം ഇളനീർ കുടിക്കുക

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ കുറക്കാൻ ---------------------------------------- 1. ഇഞ്ചിയും കറിവേപ്പിലയും ചതച്ചു മോരിൽ കലക്കി കുടിക്കുക 2. രാത്രി 6 തിപ്പലി വെള്ളത്തിൽ ഇട്ട് വയ്ക്കുക അത് രാവിലെ അരച്ചു കഴിക്കുക ഒപ്പം കുതിർത്തു വെച്ചിരുന്ന വെള്ളം കുടിക്കുക 3. ചെറിയ ഉള്ളി ഇടിച്ചു പിഴിഞ്ഞ നീര്‌ മോരിൽ കലക്കി കുടിക്കുക 4. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുക

തുമ്മൽ മാറാൻ

തുമ്മൽ മാറാൻ 1. ഇരട്ടി മധുരം പൂവൻ കുറുന്തൽ എന്നിവ ചതച്ചു എണ്ണ കാച്ചി തലയിൽ തേക്കുക 2. കുടവന്റെ ഇലയും കുരുമുളകും രണ്ടെണ്ണം വീതം ചവച്ചിറക്കുക 3. വേപ്പെണ്ണ തലയിൽ തേച്ചു കുളിക്കുക 4. അര ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ തേൻ കാൽ ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ യോജിപ്പിച്ചു കഴിക്കുക

ഉറക്കമില്ലായ്‌മ

ഉറക്കമില്ലായ്‌മ ------------------------------------ 1. അത്താഴത്തിനുശേഷം ഉണക്കി പൊടിച്ച ഇരട്ടിമധുരം ജീരകം എന്നിവ 10ഗ്രാം വീതം പാലിൽ കലക്കി കുടിക്കുക. 2. തേനിൽ ത്രിഫലചൂര്ണം ചാലിച്ച് ഉറങ്ങുന്നതിനുമുമ്പ് കഴിക്കുക. 3. വെണ്ണയോടൊപ്പം കൂവളത്തിൻ വേര് ചേർത്ത് കുഴമ്പുരൂപത്തിലാക്കി ഉള്ളം കാലിൽ പുരട്ടി ഉറങ്ങാൻ കിടക്കുക. 4. പൊടിച്ച ജീരകവും ഇരട്ടിമധുരം സമാസമം കദളിപഴത്തിൽ ചേർത്ത് ഉറങ്ങുന്നതിനു അര മണിക്കൂർമുൻപ് കഴിക്കുക.

മൈഗ്രേൻ പരിഹാരം

മൈഗ്രേൻ പരിഹാരം ------------------------------------------------------- 1. അര ടീസ്പൂൺ ജീരകം ചെറിയ കഷണം ചുക്ക് എന്നിവ പാലിൽ ചേർത്ത് തിളപ്പിച്ചാറിയ ശേഷം കുടിക്കുക 2. അത്താഴത്തിനു ശേഷം സ്ഥിരമായി 5ml ബ്രഹ്മി  കഴിക്കുക          3. മല്ലിയില അരച്ചു വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക 4. പൂവാങ്കുറുന്നൽ പിഴിഞ്ഞെടുത്ത ചാറ് സൂര്യോദയത്തിനുമുന്പായി 4 നാൾ തുടർച്ചയായി നെറ്റിയിൽ പുരട്ടുക

ചൊറിച്ചിൽ പരിഹാരം

ചൊറിച്ചിൽ പരിഹാരം ------------------------------------------ 1. എരിക്കില നീരിൽ മഞ്ഞൾ ചേർത്ത് കാച്ചിയ എണ്ണ ദേഹത്തു പുരട്ടു 2. വേപ്പിലയിട്ട് തിളപ്പിച്ചാറിയ  വെള്ളത്തിൽ കുളിക്കുക 3. വേപ്പെണ്ണ ദേഹത്തു പുരട്ടി കുളിക്കുക

വിര ശല്യം അകറ്റാം

വിര ശല്യം അകറ്റാം -------------------------------------- 1. 2 അല്ലി വെളുത്തുള്ളി അരച്ചു ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചേർത്തു ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കുക 2. കറ്റാർവാഴ ജ്യൂസ് രണ്ട് ടീസ്പൂൺ വീതം ദിവസവും കുടിക്കുക 3. വെള്ളത്തിലിട്ട് കുതിർത്ത ബദാം തുടർച്ചയായി 10 ദിവസം കഴിക്കുക 4. ഒരു ആഴ്ചത്തെക്കു ദിവസവും പപ്പായ ജ്യൂസ് കുടിക്കുക

കണ്ണിൽ ക്കുരു

കണ്ണിൽ ക്കുരു ------------------------------------- 1. ഗ്രാമ്പുവ് പനിനീരിൽ ഉരസി കുഴമ്പുരൂപത്തിൽ ആക്കി മൂന്നു നേരം പുരട്ടുക. 2. ഇരട്ടിമധുരം തേനിൽ അരച്ചു പുരട്ടുക. 3. തഴുതാമവേരു തേനിലരച്ചു കണ്ണിലെഴുത്തുക.

ഓർമക്കുറവിന്

ഓർമക്കുറവിന് ------------------------------------- 1. ബദാം പരിപ്പ് പാലിലിട്ട് ദിവസവും കാച്ചിക്കുടിക്കുക. 2. ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ചത് അഞ്ചു ഗ്രാം വീതം. 3. പാലിലോ തേനിലോ പതിവായി കഴിക്കുക. 4. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക. കുടവന്റെ ഇല അരച്ചു കഴിക്കുക.